ഇന്ത്യയിലെ ഒരു സാമുഹിക സന്നദ്ധപ്രവർത്തകനാണ് അണ്ണാ ഹസാരെ എന്നറിയപ്പെടുന്ന കിഷൻ ബാപ്പത് ബാബുറാവു ഹസാരെ. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ “റാലിഗാൻസിദ്ദി ” എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992-ൽ ഭാരത സർക്കാർ അദ്ദേഹത്തിനെ പത്മഭൂഷൺ നൽകി ആദരിച്ചു. ഇതിന് പുറമേ ഭാരത സർക്കാറിന്റെ തന്നെ പത്മശ്രീ അവാർഡും(1990) സാമൂഹിക സേവന മികവിനുള്ള രമൺ മാഗ്സസെ അന്താരാഷ്ട്ര പുരസ്കാരവും ഉൾപ്പെടെയുള്ള മറ്റനേകം ബഹുമതികളും ലഭിച്ചിട്ടുണ്ട്.
ലോക്പാല്‍-ലോകായുക്ത നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്നു ചര്‍ച്ചയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍സിങ് എന്നിവർ ഉറപ്പ് നല്‍കി.