ഒരു ബ്രിട്ടീഷ് മോഡലും ചലച്ചിത്രനടിയുമാണ് എമി ജാക്സൺ . തമിഴ്, ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെയാണ് ഇവർ പ്രേക്ഷകശ്രദ്ധ നേടിയത്. പതിനാറാം വയസ്സിൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചു തുടങ്ങിയ ഏമി ജാക്സൺ 2009-ലെ മിസ് ടീൻ വേൾഡ് സൗന്ദര്യമത്സരത്തിൽ വിജയിയായിരുന്നു. 2010-ൽ പുറത്തിറങ്ങിയ മദ്രാസ് പട്ടണം എന്ന തമിഴ് ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു പ്രവേശിച്ചു. പിന്നീട് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.