ഏറോപ്ലെയ്‌നുപയോഗിച്ചോ ഹെലികോപ്റ്ററുപയോഗിച്ചോ രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കുന്ന സേവനമാണ് എയർ ആംബുലൻസ്. ഒന്നാം ലോക മഹായുദ്ധകാലത്ത് പരിക്കുപറ്റിയ പട്ടാളക്കാരെ ആശുപത്രിയിലെത്തിക്കാൻ തുടങ്ങിയ സേവനം ഇന്ന് സാധാരണക്കാരന്റെ ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തുന്നു. ഹെലികോപ്റ്റർ വഴി വിദഗ്ദ്ധരെ സംഭവ സ്ഥലത്തെത്തിക്കാനോ അതിതീവ്ര പരിചരണമാവശ്യമുള്ള രോഗികളെ ആശുപത്രിയിലെത്തിക്കാനും ഈ സേവനം സഹായിക്കുന്നു.