ഗുജറാത്തിലെ ഏറ്റവും വലിയ നഗരമാണ് അഹമ്മദാബാദ്. ഇവിടത്തെ ജനസംഖ്യ ഏതാണ്ട് 45 ലക്ഷം ആണെന്ന് കണക്കാക്കപ്പെടുന്നു.[1]. സബർമതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം അഹമ്മദാബാദ് ജില്ലയുടെ ഭരണസിരാകേന്ദ്രമാണ്. 1960 മുതൽ 1970 വരെ ഗുജറാത്ത് സംസ്ഥാനത്തിന്റെ തലസ്ഥാനവും ഈ നഗരം ആയിരുന്നു. അതിനുശേഷം തലസ്ഥാനം ഗാന്ധി നഗറിലേക്ക് മാറ്റി. ഈ പ്രദേശത്തു സ്ഥിതി ചെയ്തിരുന്ന പഴയ ഒരു നഗരത്തിന്റെ പേരായിരുന്ന കർണാവതി എന്ന പേർ ഈ നഗരത്തെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഗുജറാത്തിലെ ചിലയിടങ്ങളിൽ ഇപ്പോളും ഈ നഗരം അംദാവാദ് എന്ന് സൂചിപ്പിക്കപ്പെടാറുണ്ട്.
തൊണ്ണൂറുകളില്‍ ഇരുന്നൂറ്റി അന്‍പതിലേറെ പ്രൊഫഷണലുകളുടെ സഹായത്തോടെ അഹമ്മദാബാദ് നഗരത്തെ സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചെടുത്ത കഥ കേശവ് വര്‍മ ഓര്‍മിച്ചു
സാധാരണ ഗതിയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് വെവ്വേറെ വാർഡുകളുണ്ടാവുകയെന്നും എന്നാൽ ഇവിടെ അത് ഹിന്ദുക്കളും മുസ്‌ലിമുകളുമായ രോഗികൾ എന്ന രീതിയിലാണ് ക്രമപ്പെടുത്തിയതെന്നും ഡോ.റാത്തോഡ് പറയുന്നു