ഗുജറാത്തിൽ നിന്നുമുള്ള ഒരു മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു അഹമ്മദ് പട്ടേൽ. ഗുജറാത്തിൽ നിന്നും മൂന്ന് തവണ ലോക്സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2001 മുതൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായും പ്രവർത്തിച്ചു. എ.ഐ.സി.സി. ട്രഷററായിരുന്നു.