കേരളത്തിലെ രാഷ്ട്രീയ കക്ഷിയായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പിഡിപി) നേതാവ്. 1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഒൻപതു വർഷം വിചാരണത്തടവുകാരനായി തമിഴ്‌നാട്ടിൽ ജയിലിൽ കഴിഞ്ഞു. 2007 ഓഗസ്റ്റ് 1-ന് ഈ കേസിൽ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി മഅദനിയെ വെറുതെ വിട്ടു. 2008 ജൂലൈ 25ലെ ബെംഗളൂരു സ്ഫോടന പരമ്പര കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞു. കഴിഞ്ഞ കുറച്ചു വർഷക്കാലമായി ബെംഗളൂരുവിൽ ജാമ്യവ്യവസ്ഥയോടെ കഴിയുന്നു.
മഅദനി 1993 ഏപ്രിൽ 14-ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പിഡിപി എന്ന രാഷ്ട്രീയകക്ഷിക്ക് രൂപം നൽകി. ‘അവർണ്ണന് അധികാരം, പീഡിതർക്ക് മോചനം’ എന്നായിരുന്നു പിഡിപിയുടെ മുദ്രാവാക്യം. ഗുരുവായൂർ, തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ നിർണയിക്കാൻ കഴിഞ്ഞതോടെ പിഡിപി കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത ശക്തിയായി.Read More
പൊലീസ് അകമ്പടിക്കും മറ്റു ചെലവുകൾക്കുമായി 14.80 ലക്ഷം രൂപ സർക്കാർ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് മഅ്ദനിയോട് ബെംഗളൂരു സിറ്റി പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്