ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരമാണ് എ.ബി.ഡിവില്ലിയേഴ്സ്. രാജ്യാന്തര ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി 114 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2004 ഡിസംബറിൽ പോർട്ട് ഓഫ് എലിസബത്തിൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഡിവില്ലിയേഴ്സിന്റെ ടെസ്റ്റ് അരങ്ങേറ്റം. 114 ടെസ്റ്റുകളിൽ ദക്ഷിണാഫ്രിക്കയ്ക്കായി പാഡണിഞ്ഞ താരം, 50.66 റൺസ് ശരാശരിയിൽ 8765 റൺസ് നേടി. ഇതിൽ 22 സെഞ്ചുറികളും 46 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 278 റൺസാണ് ഉയർന്ന സ്കോർ. 2018 മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരെ ജൊഹാനാസ്ബർഗിലാണ് അവസാന ടെസ്റ്റ് കളിച്ചത്.
2006 ഫെബ്രുവരി 24ന് ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു ഡിവില്ലിയേഴ്സിന്റെ ട്വന്റി20 അരങ്ങേറ്റം. 78 ട്വന്റി20 മൽസരങ്ങളിൽ ദക്ഷിണാഫ്രിക്കൻ ജഴ്സിയണിഞ്ഞ അദ്ദേഹം 26.12 റൺസ് ശരാശരിയിൽ 1672 റൺസ് നേടി. പുറത്താകാതെ നേടിയ 79 റൺസാണ് ഉയർന്ന സ്കോർ. 10 അർധസെഞ്ചുറിയും നേടി. 2017 ഒക്ടോബർ 29ന് ബംഗ്ലാദേശിനെതിരെ ആയിരുന്നു ഡിവില്ലിയേഴ്സിന്റെ അവസാന രാജ്യാന്തര ട്വന്റി20.Read More
2018 മെയിൽ രാജ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച താരം ഏകദിന ലോകകപ്പ് കളിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സെലകട്ർമാർ അത് പരിഗണിച്ചിരുന്നില്ല
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ കളിച്ചാല്‍ മാത്രമേ ലോകകപ്പ് ടീം സെലക്ഷന്റെ ഭാഗമാവൂകയുള്ളുവെന്ന് വ്യക്തമാക്കിയിരുന്നു. പക്ഷെ പാക്കിസ്ഥാനിനും ബംഗ്ലാദേശിലും ലീഗുകളിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം
കോഹ്‌ലിയുടെ വ്യക്തിത്വവും മാനസിക കരുത്തും തന്നെയാണ് അത്തരത്തിലൂള്ള പ്രശ്നങ്ങളിലൂടെ കടന്നുപോയി കഴിഞ്ഞും ഏകദിനത്തിലെ മികച്ച ബാറ്റ്സ്മാനായി അദ്ദേഹത്തെ നിലനിർത്തുന്നതെന്ന് ഡിവില്ലിയേഴ്സ്