ഇന്ത്യയിലെ പ്രമുഖ അഴിമതിവിരുദ്ധ പ്രവർത്തകനായ അരവിന്ദ് കേജ്രിവാൾ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് ആം ആദ്മി പാർട്ടി. 2012 നവംബർ 26നു പാർട്ടി നിലവിൽ വന്നു. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വച്ചായിരുന്നു പാർട്ടി രൂപവത്കരണം. ആം എന്നാൽ സാധാരണ എന്നും ആദ്മി എന്ന ഹിന്ദി വാക്കിന് മനുഷ്യൻ എന്നുമാണർത്ഥം. ആം ആദ്മി പാർട്ടി എന്നാൽ സാധാരണക്കാരന്റെ പാർട്ടി എന്നർത്ഥം.
ആം ആദ്മി പാർട്ടിക്ക് ഒരു പ്രസിഡന്റോ വൈസ് പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ഇല്ല. പകരം നാഷണൽ എക്സിക്യൂട്ടീവുകൾ തിരഞ്ഞെടുക്കുന്ന ഒരു ദേശീയ കൺവീനർ മാത്രമാണുള്ളത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ചൂൽ ആണ് ആം ആദ്മി പാർട്ടിയുടെ ചിഹ്നം.Read More
നേരത്തെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. മദ്യനയം സംബന്ധിച്ച അഴിമതി ആരോപണക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിര സി…
നാളെ രാവിലെ എഎപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന കേജ്രിവാൾ വൈകീട്ട് നാലോടെ കിഴക്കമ്പലത്തെ ട്വന്റി 20യുടെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റും ഗോഡ്സ് വില്ലയും സന്ദര്‍ശിക്കും. തുടര്‍ന്നു കിറ്റക്സ്…