രണ്ടാം തലമുറ മൊബൈൽ കമ്പനികളുടെ പ്രവർത്തനത്തിനാവശ്യമായ തരംഗ വിതരണ-നിർണ്ണയ അനുമതിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതി ആരോപണമാണ് 2ജി സ്പെക്ട്രം കേസ്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണു നടന്നത്. 176379 കോടി രൂപയുടെ നഷ്ടം സ്പെക്ട്രം വീതം വച്ചതിലൂടെ ഉണ്ടായിട്ടുണ്ടെന്നാണ് കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ സിഎജി കണ്ടെത്തൽ. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ ഈ കേസ് അന്വഷിക്കുന്നു. 2017 ഡിസംബർ 21 ന് ന്യൂഡൽഹിയിലെ പ്രത്യേക കോടതി 2 ജി സ്പെക്ട്രം കേസിലെ പ്രധാന പ്രതികളായ എ.രാജ, കനിമൊഴി അടക്കം എല്ലാ പ്രതികളെയും വെറുതെ വിട്ടു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പ്രതിച്ഛായ കേസ് മൂലം കളങ്കപ്പെട്ടിരുന്നു. പ്രത്യേക കോടതി ജഡ്ജി ഒ.പി.സെയ്നി എ.രാജക്കു നേരെ രൂക്ഷമായ വിമർശനം വിചാരണ വേളയിൽ നടത്തി