പാക് ഭീകരവാദികളുടെ ആക്രമണത്തിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം വിറങ്ങലിച്ച ദിനമായിരുന്നു 2008ലെ നവംബർ 26. നാലുദിവസം നീണ്ടുനിന്ന ആക്രമണത്തിനൊടുവില്‍ വിദേശികൾ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ദേശീയ സുരക്ഷ സംബന്ധിച്ച് കാതലായ മാറ്റങ്ങൾ കൊണ്ടുവരാനും പുതിയ പ്രതിരോധ മാർഗങ്ങൾ അവലംബിക്കാനും ഇന്ത്യയെ പ്രേരിപ്പിച്ചത് മുംബൈയിലെ ഈ ആക്രമണ പരമ്പരയായിരുന്നു.
ഓര്‍ക്കാപ്പുറത്ത് ജീവിതത്തില്‍ നിന്നും പ്രിയപ്പെട്ടവരെ തട്ടിയെടുത്തപ്പോള്‍ കടന്നു പോയ ഇരുണ്ട ദിനങ്ങളും പോരാട്ടങ്ങളുമാണ് ഓരോരുത്തരും പങ്കുവയ്ക്കുന്നത്. ദേഷ്യത്തെ അതിജീവിച്ചതിന്റെയും അക്രമത്തോട് മനുഷ്യത്വംകൊണ്ട് പ്രതികരിച്ചതിന്റേയും കൂടി കഥകളാണിത്
ഒൻപത് വർഷം പൂർത്തിയാകുന്ന 26/11 ന്, ആക്രമണത്തിന്റെ നഷ്ടങ്ങൾ ഏറെയും അനുഭവിക്കേണ്ടി വന്നവർ, അവരുടെ മക്കൾ ഇന്ത്യൻ എക്സ്‌പ്രസിനൊപ്പം തങ്ങളുടെ കഥകൾ പങ്കുവയ്ക്കുകയാണ്