/indian-express-malayalam/media/media_files/uploads/2023/07/Bigg-Boss-Malayalam-Season-5-Grand-Finale-Finalists.jpg)
ബിഗ് ബോസ് മലയാളം സീസൺ 5 ഫൈനലിസ്റ്റുകൾ
Bigg Boss Malayalam Season 5 Finalists: ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റ ഗ്രാൻഡ് ഫിനാലെ വന്നെത്തിയിരിക്കുകയാണ്. ആരാവും ഈ വർഷത്തെ ബിഗ് ബോസ് വിജയി എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. അഖിൽ മാരാർ, റെനീഷ റഹ്മാൻ, ശോഭ വിശ്വനാഥ്, ജുനൈസ് വിപി, ഷിജു എ ആർ എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് ഷോയിൽ ശേഷിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ ആരാവും ടൈറ്റിൽ വിന്നറാവുക എന്നറിയാനാണ് ബിഗ് ബോസ് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
ആദ്യ ദിനം മുതൽ ഇതുവരെ, ഷോയിലെ കരുത്തനായ മത്സരാർത്ഥിയെന്ന നിലയിൽ ഉയർന്നു കേൾക്കുന്ന പേരുകളിലൊന്നാണ് അഖിൽ മാരാർ. പ്രേക്ഷകർക്കിടയിലും വലിയ സ്വീകാര്യത നേടാൻ അഖിലിനു സാധിച്ചിട്ടുണ്ട്. അതേസമയം, സ്ത്രീ മത്സരാർത്ഥികളിൽ വിജയസാധ്യത ഏറെ കൂടുതലുള്ള മത്സരാർത്ഥികളിൽ ഒരാൾ ശോഭ വിശ്വനാഥാണ്. റെനീഷ റഹ്മാൻ, ജുനൈസ് വിപി, ഷിജു എന്നിവർക്കും മികച്ച പ്രേക്ഷക പിന്തുണയുണ്ട്.
17 മത്സരാർത്ഥികളെ പിൻതള്ളി ഫൈനൽ ഫൈവിൽ എത്തിയ മത്സരാർത്ഥികളുടെ പോസിറ്റീവും നെഗറ്റീവുമായ ഗുണങ്ങൾ എന്തൊക്കെയെന്നും നോക്കാം.
/indian-express-malayalam/media/media_files/uploads/2023/04/Akhil-Marar.png)
അഖിൽ മാരാർ
ബിഗ് ബോസ് വീട്ടിലെ മൈൻഡ് ഗെയിമർ. ഫിസിക്കൽ ടാസ്കുകളിലെയും കലാപ്രകടനങ്ങളിലെയും മികവ്. വിഷയങ്ങളെ കുറിച്ച് നന്നായി സംസാരിക്കാനുള്ള വാക്‌ചാതുരി. പക്ക എന്റർടെയിനർ, ബിഗ് ബോസ് വീടിനെ ആക്റ്റീവായി മുന്നോട്ടുനയിക്കുന്നതിലും അഖിൽ മാരാർക്ക് വലിയ പങ്കുണ്ട്. സഹമത്സരാർത്ഥികളോട് എത്ര വഴക്കുണ്ടായാലും ക്ഷമ ചോദിക്കാനും സൗഹൃദം തുടരാനുമുള്ള അഖിലിന്റെ പ്രകൃതവും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഗുണങ്ങളാണ്.
ഒരു ചതുരംഗകളിയിലെ കരുക്കളെ എന്ന പോലെ സഹമത്സരാർത്ഥികളെ തന്റെ ഗെയിം പ്ലാനിലേക്ക് ഉൾപ്പെടുത്തികൊണ്ടുള്ള അഖിലിന്റെ സ്ട്രാറ്റജി എടുത്തുപറയേണ്ടതുണ്ട്. മാരാർ നിൽക്കുന്നിടത്താണ് കൂട്ടം എന്ന് പലപ്പോഴും പരസ്യമായി പ്രഖ്യാപിച്ച മത്സരാർത്ഥിയാണ് അഖിൽ. എന്നാൽ, സ്വാഭാവികമായി വന്നുചേർന്ന കൂട്ടമായിരുന്നില്ല അത്. ബിഗ് ബോസ് വീട്ടിലെ നിലനിൽപ്പിന് സപ്പോർട്ടിംഗ് പില്ലറുകൾ ആവശ്യമാണെന്ന് കണ്ട് മാരാർ ബോധപൂർവ്വം സൃഷ്ടിച്ചെടുത്തതാണ് ആ കൂട്ടമെന്നു പറഞ്ഞാലും തെറ്റില്ല. സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാവും, തുടക്കം മുതൽ തനിക്കൊപ്പം നിൽക്കുന്ന ഒരു ഗ്യാങ്ങിനെ അഖിൽ സൃഷ്ടിച്ചിട്ടുണ്ട്. തന്റെ ചതുരംഗപലകയിലെ രാഞ്ജിയും മന്ത്രിയുമായി ഷിജുവിനെയും വിഷ്ണുവിനെയും ആദ്യദിവസങ്ങളിൽ തന്നെ മാരാർ അവരോധിച്ചു. ദേവു, മനീഷ, മിഥുൻ എന്നിവരെല്ലാം ആ ചതുരംഗ പലകയിൽ മാരാറെന്ന മത്സരാർത്ഥിയുടെ സ്ഥാനം സേഫാക്കി കൊണ്ടിരുന്നു. ദേവുവും മനീഷയും പടിയിറങ്ങിയപ്പോൾ, ആ വേക്കൻസിയിലേക്ക് അഞ്ജൂസിനെയും അനുവിനെയുമെല്ലാം ചേർത്തുകൊണ്ടേയിരുന്നു മാരാർ. ശ്രുതിലക്ഷ്മിയും നാദിറയും സെറീനയും വരെ പലപ്പോഴും മാരാർ പക്ഷത്ത് നിലയുറപ്പിച്ചു. കാലാളുകളും കുതിരയും ആനയും മന്ത്രിയും തുടങ്ങി എല്ലാ പരിവാരങ്ങളും കൊഴിഞ്ഞു പോയിട്ടും അഖിലിന്റെ ചതുരംഗകളത്തിൽ ഇപ്പോഴും കവചം തീർത്ത് ഷിജു നിൽപ്പുണ്ട്. 100 ദിവസം ബിഗ് ബോസ് വീട്ടിലെ അതിജീവനം എങ്ങനെ സാധ്യമാക്കാം എന്ന അഖിൽ മാരാറുടെ സ്ട്രാറ്റജി ഫലം കണ്ടു എന്നു തന്നെ പറയാം.
നെഗറ്റീവ്
നിയന്ത്രിക്കാനാവാത്ത ദേഷ്യം, സഹമത്സരാർത്ഥികൾക്കെതിരെ കയ്യോങ്ങുന്ന പ്രകൃതം, സമൂഹത്തെ പിന്നോട്ട് വലിയ്ക്കുന്ന ചില പഴഞ്ചൻ ചിന്താഗതികൾ, പാട്രിയാർക്കിയുടെ അമിതസ്വാധീനം, സ്ത്രീകളെ ഇകഴ്ത്തി കെട്ടുന്ന രീതിയിലുള്ള സംസാരം ഇതെല്ലാമാണ് അഖിൽ എന്ന മത്സരാർത്ഥിയുടെ നെഗറ്റീവായി എടുത്തുപറയേണ്ട കാര്യം. ബിസിനസ്സ് ചെയ്യുന്ന സ്ത്രീകളെല്ലാം മറ്റുള്ളവരെ സുഖിപ്പിച്ചാണ് മുന്നോട്ടുപോവുന്നതെന്ന രീതിയിലുള്ള വിലയിരുത്തലുകൾ. ഭാര്യയെ തല്ലുന്നത് ആണത്തത്തിന്റെ ലക്ഷണമായി കണ്ട് അത് അഭിമാനത്തോടെ വിളിച്ചു പറയുന്നതും അതിനെതിരെ ഉയർന്ന ചോദ്യങ്ങളെ കൈകാര്യം ചെയ്ത രീതിയും നെഗറ്റീവായി. ടോക്സിക്കായൊരു സമൂഹം തന്നെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അവരെ തനിക്ക് സ്വാധീനിക്കാനാവും എന്നു മനസ്സിലാക്കിയിട്ടും, സ്ത്രീകൾക്ക് നേരെ കയ്യോങ്ങുന്നതും ഭാര്യയെ തല്ലുന്നതുമൊക്കെ സാധാരണമായ കാര്യമാണെന്ന രീതിയിലാണ് അഖിൽ വിലയിരുത്തിയത്. അട്ടപ്പാടി മധുവിനെ കുറിച്ചു നടത്തിയ പരാമർശം, ടോക്സിസിറ്റിയെ പ്രമോട്ട് ചെയ്യുന്ന രീതിയിലുള്ള സംസാരം. എതിരാളികളെ തൃണവത്കരിച്ചു കാണുന്ന, അമിത ആത്മവിശ്വാസവും സഹിഷ്ണുതയില്ലായ്മയും ഇതും അഖിൽ എന്ന മത്സരാർത്ഥിയുടെ മാറ്റു കുറയ്ക്കുന്ന ഘടകങ്ങളാണ്.
/indian-express-malayalam/media/media_files/uploads/2023/06/shobha-biggboss-.jpg)
ശോഭ വിശ്വനാഥ്
ഫിസിക്കൽ ടാസ്കിലെ മികവ്, മത്സരബുദ്ധി, തനിയെ നിന്നു കളിക്കാൻ കാണിച്ച ധൈര്യം. ഷോയിലെ ഏറ്റവും ശക്തനായ മത്സരാർത്ഥിയായ മാരാരുടെ ആശയങ്ങളോടുള്ള വിയോജിപ്പ് നിരന്തരം പ്രകടിപ്പിച്ചു കൊണ്ടിരുന്ന ആളാണ് ശോഭ. മാരാരുടെ നിഴലാവാനല്ല, തനിയെ നിന്നു ജയിക്കാനാണ് വന്നതെന്ന ബോധം എല്ലായ്‌പ്പോഴും ശോഭയിലുണ്ടായിരുന്നു. അതുതന്നെയാണ്, ശോഭയ്ക്ക് പുറത്ത് വലിയ രീതിയിൽ സൈബർ ആക്രമണം നേരിടാൻ കാരണമായതും. അഖിലിന്റെ ശൃംഗാരത്തോടും മാനസികമായി തളർത്താനുള്ള ശ്രമങ്ങളോടും എന്നും സന്ധിയില്ലാസമരം പ്രഖ്യാപിക്കുകയായിരുന്നു ശോഭ.
നെഗറ്റീവ്: അമിതമായ മത്സരബുദ്ധിയും ദേഷ്യപ്രകടനവും. വഴക്കുകളെ പേഴ്സണലായി എടുക്കുന്ന പ്രകൃതം. തോൽവികളെ അംഗീകരിക്കാനുള്ള സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലായ്മ.
/indian-express-malayalam/media/media_files/uploads/2023/06/Reneesha-Bigg-Boss.jpg)
റെനീഷ റഹ്മാൻ
ആദ്യദിവസം മുതൽ അവസാനം വരെ, ഏതാണ്ട് ഒരേ സ്വഭാവസവിശേഷത തന്നെ ബിഗ് ബോസ് വീടിനകത്ത് കാഴ്ച വച്ച മത്സരാർത്ഥിയാണ് റെനീഷ. പറയാനുള്ളത് ആരുടെയും മുഖത്തുനോക്കി വെട്ടിതുറന്നു പറയാൻ റെനീഷ ഒരിക്കലും മടിച്ചില്ല. സെറീനയുമായുള്ള സൗഹൃദത്തെ തുടർന്ന് അൽപ്പം ഇമോഷണലി ഡൗൺ ആയി എന്നതൊഴിച്ചാൽ മറ്റൊന്നും റെനീഷയിലെ മത്സരാർത്ഥിയുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ലെന്നു പറയാം. സൗഹൃദത്തിൽ റെനീഷ പുലർത്തിയ സത്യസന്ധതയും പ്രേക്ഷകർക്കിഷ്ടപ്പെട്ട ഘടകമാണ്. കലാപ്രകടനങ്ങളിലെ മികവ്.
നെഗറ്റീവ്: നിർബന്ധപൂർവ്വം മറ്റുള്ളവരോട് സോറി പറയാൻ ഉപദേശിക്കുന്ന പ്രകൃതം. സെറീനയുമായുള്ള സൗഹൃദത്തിൽ അമിതമായി വിശ്വസിച്ചുപോയത്. അഞ്ജൂസിന്റെ പ്രണയാഭ്യർത്ഥനയെ കൈകാര്യം ചെയ്ത രീതിയും റെനീഷയ്ക്ക് നെഗറ്റീവായി. ഫിസിക്കൽ ടാസ്കുകളിലെ പ്രകടനവും ശരാശരിയിൽ താഴെയായിരുന്നു.
/indian-express-malayalam/media/media_files/uploads/2023/07/Shiju.jpg)
ഷിജു
സൗഹൃദത്തിനു നൽകുന്ന വിലയാണ് ഷിജുവെന്ന മത്സരാർത്ഥിയുടെ ഏറ്റവും നല്ല ഗുണം. ആദ്യം മുതൽ അവസാനം വരെ മാരാർ എന്ന സുഹൃത്തിനു ഒപ്പം നിന്നു. പൊതുവെ പുരുഷന്മാർ മടിക്കുന്ന പാചകം, അടുക്കള എന്നീ രംഗങ്ങളിൽ തന്റെ 100 ശതമാനം ഷിജു നൽകി. പുരുഷന്മാർക്കും അടുക്കള നിയന്ത്രിക്കാം എന്നതിനു മാതൃകയായി. ഒരു വല്യേട്ടനെ പോലെ കൂടെയുള്ള മത്സരാർത്ഥികളെല്ലാം കൃത്യമായി ഭക്ഷണം കഴിക്കുന്നു എന്നുറപ്പുവരുത്തി. കൂട്ടത്തിൽ ഏറ്റവും പ്രായമുള്ള ആളായിട്ടും, ഫിസിക്കൽ ടാസ്കുകളിൽ ചെറുപ്പക്കാരെയും അമ്പരിപ്പിക്കുന്ന രീതിയിൽ പ്രകടനം കാഴ്ച വച്ചു. കലാപ്രകടനങ്ങളിലും തിളങ്ങി. ഒരു പെർഫെക്റ്റ് ഫാമിലി മാൻ എന്ന ഇമേജ് കൂടി പ്രേക്ഷകരുടെ മനസ്സിലുണ്ടാക്കാൻ ഷിജുവിനായി. മാരാരിലെ ക്ഷിപ്രകോപിയെ സ്നേഹം കൊണ്ട് മയപ്പെടുത്തിയത് ഷിജുവാണ്.
നെഗറ്റീവ്: അഖിൽ മാരാരോടുള്ള അമിതമായ ആശ്രയത്വം. സൗഹൃദത്തിനു കൂടുതൽ പ്രാധാന്യം നൽകിയപ്പോൾ താൻ ഇൻഡിപെൻഡന്റായി ഗെയിം കളിക്കാനെത്തിയതാണെന്ന കാര്യം മറന്നു. മറ്റുള്ളവരുടെ തെറ്റുകൾ ശക്തമായി ചൂണ്ടികാണിക്കുന്ന ഷിജു പലപ്പോഴും അഖിലിന്റെ കാര്യത്തിൽ പക്ഷപാതം കാണിച്ചു.
/indian-express-malayalam/media/media_files/uploads/2023/07/Junaiz-VP.jpg)
ജുനൈസ് വിപി
സ്വതന്ത്രവും പുരോഗമനപരവുമായ ചിന്താഗതികളുള്ള ചെറുപ്പക്കാരൻ. ആൾക്കൂട്ട മനോഭാവത്തിനൊപ്പം ചേരാതെ തന്റെ ശരികളിൽ നൂറു ദിവസവും ഉറച്ചുനിന്നു. വീടിനകത്തെ അനീതികളെ ചോദ്യം ചെയ്യാൻ മടിച്ചില്ല. പലപ്പോഴും മാരാർ ഗ്യാങ്ങിന്റെ ആക്രമണം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടി വന്ന രണ്ടുപേർ ജുനൈസും ശോഭയുമാണ്. ആദ്യദിവസങ്ങളിൽ പങ്കപ്പാടോടെ പെരുമാറിയെങ്കിലും ഹോട്ടൽ ടാസ്കിനു ശേഷം പതിയെ ജുനൈസിന്റെ ഗ്രാഫ് ഉയർന്നു. സാഗറിനൊപ്പം നിന്ന് കോമ്പോയായി മുന്നോട്ടു പോയ ജുനൈസ്, സാഗറിന്റെ പടിയിറങ്ങിയതോടെ കൂടുതൽ തെളിഞ്ഞുവന്നു.
നെഗറ്റീവ്: മാരാർ എന്ന വ്യക്തിയെ കുറിച്ചുള്ള മുൻവിധി. മാരാരുടെ പ്രവൃത്തികളിൽ ശരികൾ ഉണ്ടെങ്കിലും അതു സമ്മതിക്കാനുള്ള വിമുഖത. അടുത്ത ചങ്ങാതിയായ സാഗറിനെ പോലും പലപ്പോഴും അവിശ്വസിച്ചു. സെറീന, സാഗർ സൗഹൃദത്തിൽ കാണിച്ച പൊസസീവ്നെസ്സ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.