/indian-express-malayalam/media/media_files/uploads/2023/08/india-pak.jpg)
ഏകദിന ലോകകപ്പ്: ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം ഉര്‍പ്പെടെ ഒമ്പത് മത്സരങ്ങളില്‍ മാറ്റം
ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ ഒക്ടോബര്‍ 14 ലേക്ക് പുനഃക്രമീകരിച്ചതായി ഐസിസി. ഒക്ടോബര്‍ 15 ന് നടത്താനിരുന്ന മത്സരമാണ് മാറ്റിയത്. ഗുജറാത്തിലെ നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യ-പാകിസ്ഥാന്‍ മത്സര തീയതി മാറ്റാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ മാറ്റത്തില്‍ ഡല്‍ഹിയില്‍ അഫ്ഗാനിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ മത്സരവും മറ്റ് ചില മത്സരങ്ങളും മാറ്റിയിട്ടുണ്ട്. ഒക്ടോബര്‍ 14 ല്‍ നിന്ന് ഒക്ടോബര്‍ 15 ലേക്കാണ് മത്സരങ്ങള്‍ മാറ്റിയത്. ഹൈദരാബാദില്‍ ശ്രീലങ്കയ്ക്കെതിരായ പാക്കിസ്ഥാന്റെ മത്സരം ഒക്ടോബര്‍ 12-ല്‍ നിന്ന് ഒക്ടോബര്‍ 10-ലേക്ക് മാറ്റി, ലക്നൗവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഓസ്ട്രേലിയയുടെ മത്സരവും മാറ്റി, ഇപ്പോള്‍ ഒക്ടോബര്‍ 13-ന് പകരം ഒക്ടോബര്‍ 12-നാണ് മത്ദരം നടക്കുക.
ഒക്ടോബര്‍ 14 ന് ചെന്നൈയില്‍ പകല്‍ മത്സരമായി നിശ്ചയിച്ചിരുന്ന ബംഗ്ലാദേശിനെതിരായ ന്യൂസിലന്‍ഡിന്റെ മത്സരം ഒക്ടോബര്‍ 13 ന് പകല്‍-രാത്രി മത്സരമായി നടക്കും.ധര്‍മ്മശാലയില്‍ ബംഗ്ലാദേശിനെതിരായ ഇംഗ്ലണ്ടിന്റെ മത്സരം പകല്‍-രാത്രി മത്സരമായി നിശ്ചയിച്ചിരുന്നതിന് ശേഷം 10:30 AM ആരംഭിക്കുന്ന പകല്‍ മത്സരമായിരിക്കും.
ലീഗ് ഘട്ടം അവസാനിക്കുമ്പോള്‍, മൂന്ന് മാറ്റങ്ങളുണ്ട്, നവംബര്‍ 12 ലെ ഇരട്ട-ഹെഡര്‍ ഏറ്റുമുട്ടലുകള്‍ ഒരു ദിവസം മുമ്പ് നവംബര്‍ 11 ലേക്ക് മാറ്റി - ഓസ്ട്രേലിയ -പാകിസ്ഥാന്‍ പൂനെയില്‍ (10:30AM), ഇംഗ്ലണ്ട് -പാകിസ്ഥാന്‍ കൊല്‍ക്കത്തയില്‍ (02:00PM). ), ഐസിസി അറിയിച്ചു. അതേസമയം, നെതര്‍ലന്‍ഡ്സിനെതിരായ ഇന്ത്യയുടെ അവസാന ലീഗ് മത്സരം ഇപ്പോള്‍ നവംബര്‍ 11-ല്‍ നിന്ന് നവംബര്‍ 12-ലേക്ക് മാറ്റി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us