scorecardresearch

യാത്ര രേഖകളില്ലാതെ എത്തി; ഇറാന്‍ പൗരന്മാര്‍ക്കൊപ്പം തമിഴ്‌നാട് സ്വദേശി പിടിയില്‍

പ്രതികളില്‍ നിന്ന് ഒരു സാറ്റലൈറ്റ് ഫോണ്‍, എട്ട് സെല്‍ഫോണുകള്‍, രണ്ട് ലാപ്ടോപ്പുകള്‍, ബാരലുകള്‍, പെട്രോള്‍ ക്യാനുകള്‍, ഒരു ജിപിഎസ് ഉപകരണം, 15 എടിഎം കാര്‍ഡുകള്‍, 2.5 ലക്ഷം മുഖവിലയുള്ള ഇറാനിയന്‍ റിയാല്‍, രണ്ട് പാസ്പോര്‍ട്ടുകള്‍ എന്നിവ കണ്ടെത്തി.

പ്രതികളില്‍ നിന്ന് ഒരു സാറ്റലൈറ്റ് ഫോണ്‍, എട്ട് സെല്‍ഫോണുകള്‍, രണ്ട് ലാപ്ടോപ്പുകള്‍, ബാരലുകള്‍, പെട്രോള്‍ ക്യാനുകള്‍, ഒരു ജിപിഎസ് ഉപകരണം, 15 എടിഎം കാര്‍ഡുകള്‍, 2.5 ലക്ഷം മുഖവിലയുള്ള ഇറാനിയന്‍ റിയാല്‍, രണ്ട് പാസ്പോര്‍ട്ടുകള്‍ എന്നിവ കണ്ടെത്തി.

author-image
WebDesk
New Update
BOAT|TAMIL NADU

രാജ്കോട്ട്: ഇന്ത്യയിലേക്ക് യാത്ര രേഖകളില്ലാതെ എത്തിയ തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ നാല് പേരെ ദേവഭൂമി ദ്വാരക പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കായി മസ്‌കറ്റിലേക്ക് പോയ തമിഴ്നാട് സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ അശോക്കുമാര്‍ അയ്യപ്പന്‍ മുതുരേലയെയാണ് മൂന്ന് ഇറാന്‍ പൗരന്മാര്‍ക്കൊപ്പം ബോട്ടിലെത്തിയത്. ഓഖ ഫിഷിംഗ് ഹാര്‍ബറില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

Advertisment

മസ്‌കറ്റിലെ മറ്റൊരു കമ്പനിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായ ഇയാളുടെ സഹോദരന്‍ ആനന്ദ്കുമാറും അറസ്റ്റിലായിട്ടുണ്ട്. ഓഖ ടൗണില്‍ കടല്‍മാര്‍ഗം എത്താനിരുന്ന അശോക്കുമാറിനെ സ്വീകരിക്കാന്‍ പോകുന്നതിനിടെയാണ് ആനന്ദ്കുമാര്‍ അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ദേവഭൂമി ദ്വാരക ജില്ലാ പൊലിസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ദ്വാരക പൊലീസിന്റെ ലോക്കല്‍ ക്രൈം ബ്രാഞ്ചും ഓഖ മറൈന്‍ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഓഖ ഹാര്‍ബറിലെ നിര്‍മ്മാണത്തിലിരിക്കുന്ന സിഗ്‌നേച്ചര്‍ ബ്രിഡ്ജിന് സമീപം ഒരു ഡിങ്കി ഷിപ്പ് തടഞ്ഞു. ബുധന്‍, വ്യാഴം ദിവസങ്ങളിലെ രാത്രിയില്‍ ബോട്ടിലുണ്ടായിരുന്ന നാലുപേരെ അവര്‍ തടഞ്ഞുവച്ചു.

കോയമ്പത്തൂര്‍ ജില്ലയിലെ അണ്ണൈ നഗര്‍ സ്വദേശി അശോക്കുമാര്‍ (37) അറസ്റ്റിലായ നാലുപേരില്‍ ഒരാള്‍. മറ്റ് മൂന്ന് പേരെ മുസ്തഫ ബലൂച്ചി (38), ജാഷെം ബലൂച്ചി (25), അമിര്‍ഹുസൈന്‍ ബലൂച്ചി (19) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് ഇറാന്‍ പൗരന്മാരും ജാസ്‌ക് നഗരത്തില്‍ താമസിക്കുന്നവരുമാണെന്ന് പോലീസ് പറഞ്ഞു. പിന്നീട് ആനന്ദ്കുമാറും ഓഖയില്‍ നിന്ന് അറസ്റ്റിലായി.

Advertisment

5.01 ലക്ഷം രൂപ വിലമതിക്കുന്ന 10 ഗ്രാം ഹെറോയിന്‍ മുസ്തഫ കടത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. പ്രതികളില്‍ നിന്ന് ഒരു സാറ്റലൈറ്റ് ഫോണ്‍, എട്ട് സെല്‍ഫോണുകള്‍, രണ്ട് ലാപ്ടോപ്പുകള്‍, ബാരലുകള്‍, പെട്രോള്‍ ക്യാനുകള്‍, ഒരു ജിപിഎസ് ഉപകരണം, 15 എടിഎം കാര്‍ഡുകള്‍, 2.5 ലക്ഷം മുഖവിലയുള്ള ഇറാനിയന്‍ റിയാല്‍, രണ്ട് പാസ്പോര്‍ട്ടുകള്‍ എന്നിവ കണ്ടെത്തി. ബോട്ടും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മസ്‌കറ്റിലെ ജോലിയുടെ പേരില്‍ സ്പോണ്‍സറുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അശോക്കുമാര്‍ സാധുവായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് തിരികെ പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ദേവഭൂമി ദ്വാരക എസ്പി നിതീഷ് പാണ്ഡെ പറഞ്ഞു. ''അശോക് അയ്യപ്പന്‍ സ്പോണ്‍സറുമായി പിണങ്ങി, അയാള്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്തു, അതിലാണ് നിയമവിരുദ്ധമായി ഇന്ത്യയിലെത്താന്‍ പദ്ധതിയിട്ടത് അദ്ദേഹം പറഞ്ഞു.

Tamil Nadu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: