scorecardresearch

സഞ്ജയ് സിങ്ങിന്റെ വസതിയിലെ ഇ ഡി റെയ്ഡ്: തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതികൊണ്ടെന്ന് കേജ്രിവാള്‍

ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട് സഞ്ജയ് സിങ്ങിന്റെ അടുത്ത അനുയായികളായ അജിത് ത്യാഗി, സര്‍വേഷ് മിശ്ര എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ മെയ് മാസത്തില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു

ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട് സഞ്ജയ് സിങ്ങിന്റെ അടുത്ത അനുയായികളായ അജിത് ത്യാഗി, സര്‍വേഷ് മിശ്ര എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ മെയ് മാസത്തില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു

author-image
WebDesk
New Update
AAP, BJP, Delhi Government

അരവിന്ദ് കേജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങിന്റെ വസതിയിലെ ഇ ഡി റെയ്ഡില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ പോകുന്ന ഒരു പാര്‍ട്ടിയുടെ ആശയറ്റശ്രമമാണ് റെയ്‌ഡെന്ന് കേജ്രിവാള്‍ പറഞ്ഞു. .

Advertisment

ഡല്‍ഹി സര്‍ക്കാരിന്റെ റദ്ദാക്കിയ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിക്കുന്ന ഇ ഡി ഇന്ന് രാവിലെയാണ് സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. കഴിഞ്ഞ വര്‍ഷം ഇ ഡി നിരവധി റെയ്ഡുകള്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കേജ്‌രിവാള്‍ പറഞ്ഞു.

''അവര്‍ വളരെക്കാലമായി ഞങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ബസ് വാങ്ങല്‍, വൈദ്യുതി, റോഡ്, ക്ലാസ് റൂം നിര്‍മാണം എന്നിവയില്‍ അഴിമതിയുണ്ടെന്ന് പറയുന്നു, ഇപ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷമായി മദ്യനയത്തിലെ അഴിമതിയെക്കുറിച്ച് അവര്‍ വിളിച്ചുപറയുന്നു. എന്നാല്‍ അവര്‍ ഒന്നും കണ്ടെത്തുകയോ വീണ്ടെടുക്കുകയോ ചെയ്തിട്ടില്ല. അവര്‍ ഒന്നും കണ്ടെത്താന്‍ പോകുന്നില്ല. അവര്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയത്തിലാണ്, ''കേജ്രിവാള്‍ പറഞ്ഞു.

''സഞ്ജയ് സിങ് ജിയുടെ വീട്ടില്‍ നിന്ന് അവര്‍ ഒന്നും കണ്ടെത്തുകയില്ല. ഇതെല്ലാം വെറും ഭാവനയും സാങ്കല്‍പ്പിക കുംഭകോണവുമാണ്, കഴിഞ്ഞ 15 മാസമായി ബിജെപിയുടെ നേതൃത്വത്തില്‍ ഇ ഡി റെയഡ് നടത്തിവരുന്നു. രാജ്യത്തുടനീളം ഇ ഡി ആയിരക്കണക്കിന് റെയ്ഡുകള്‍ നടത്തിയെങ്കിലും ഇതുവരെ ഒരു ചില്ലിക്കാശും കണ്ടെടുത്തിട്ടില്ല, സഞ്ജയ് ജിയുടെ വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ല. നേരത്തെ, സഞ്ജയ് ജിയുടെ പേര് തെറ്റായി പരാമര്‍ശിച്ചെന്ന് പറഞ്ഞ് ഇ ഡി ക്ഷമാപണം നടത്തിയിരുന്നു'' ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

Advertisment

ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട് സഞ്ജയ് സിങ്ങിന്റെ അടുത്ത അനുയായികളായ അജിത് ത്യാഗി, സര്‍വേഷ് മിശ്ര എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ മെയ് മാസത്തില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. രാംലീല മൈതാനിയില്‍ അഴിമതിക്കെതിരെ സമരം ആരംഭിച്ചതു മുതല്‍ സര്‍വേഷ് മിശ്രയും അജിത് ത്യാഗിയും സഞ്ജയ് സിങ്ങുമായി ബന്ധപ്പെട്ടിരുന്നു. 2022ല്‍ എഎപിയുടെ ഉത്തര്‍പ്രദേശ് വക്താവായി സര്‍വേഷ് മിശ്രയെ നിയമിച്ചിരുന്നു. പാര്‍ട്ടിയുടെ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയകളും അദ്ദേഹം കൈകാര്യം ചെയ്യുന്നു. സഞ്ജയ് സിങ്ങിന്റെ ഡ്രൈവറാണ് ത്യാഗി, അറസ്റ്റിലാകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ സ്വകാര്യ ജോലികള്‍ കൈകാര്യം ചെയ്തിരുന്നു. നേരത്തെ ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എഎപി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. വിവാദ മദ്യനയക്കേസില്‍ മാര്‍ച്ച് 9നാണ് സിസോദിയയെ ഇ ഡി അറസ്റ്റ് ചെയ്തത്.

Aravind Kejriwal Aap Enforcement Directorate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: