scorecardresearch

'ചൈന ഇന്ത്യയുടെ ഭൂമി കൈവശപ്പെടുത്തി'; പ്രധാനമന്ത്രി നിഷേധിച്ചത് സങ്കടകരമെന്ന് രാഹുല്‍ ഗാന്ധി

കര്‍ണാടകയിലെയും ഹിമാചല്‍ പ്രദേശിലെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് പറഞ്ഞ രാഹുല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞു

കര്‍ണാടകയിലെയും ഹിമാചല്‍ പ്രദേശിലെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് പറഞ്ഞ രാഹുല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞു

author-image
WebDesk
New Update
Rahul Gandhi | Supreme Court | Congress

അദാനിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട്; ജെപിസി അന്വേഷണം പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി| ഫൊട്ടോ;രാഹുല്‍ ഗാന്ധി ഫേസ്ബുക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂമി ചൈന കൈവശപ്പെടുത്തിയെന്നും പ്രതിപക്ഷ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് നിഷേധിച്ചത് സങ്കടകരമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ കാര്‍ഗിലില്‍ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

Advertisment

കശ്മീരില്‍ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ശരിയല്ലെന്ന് പറഞ്ഞ് നേരത്തെ രാഹുല്‍ ഗാന്ധി മോദിയെ പരിഹസിച്ചിരുന്നു. 'ചൈനീസ് സൈന്യം ഞങ്ങളുടെ ഭൂമിയിലേക്ക് പ്രവേശിച്ചു' എന്ന് പ്രദേശവാസികള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''ചൈന ഇന്ത്യയുടെ നൂറുകണക്കിന് കിലോമീറ്റര്‍ ഭൂമി പിടിച്ചെടുത്തുവെന്നത് വളരെ വ്യക്തമാണ്. രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും കൈയേറിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു, ഇത് പച്ചക്കള്ളമാണ്.'' ബീമാതാംഗിലെ പൊതു റാലിയില്‍ രാഹുല്‍ പറഞ്ഞു.

ലഡാക്കിനെ ''തന്ത്രപ്രധാനമായ സ്ഥലം'' എന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവ്, പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മദിനത്തിന്റെ തലേന്ന് പാംഗോങ് തടാകം സന്ദര്‍ശിച്ചപ്പോള്‍ ലഡാക്കിന്റെ ഭൂമി അയല്‍ രാജ്യം കൈവശപ്പെടുത്തിയെന്ന് തനിക്ക് വ്യക്തമായതായി പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞതില്‍ സത്യമില്ലെന്ന് ലഡാക്കിലെ ഓരോ വ്യക്തിക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെയും ഹിമാചല്‍ പ്രദേശിലെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് പറഞ്ഞ രാഹുല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞു.

Advertisment

പാവപ്പെട്ടവരോടും അമ്മമാരോടും സഹോദരിമാരോടും അവരുടെ ഹൃദയത്തില്‍ എന്താണ് ഉള്ളതെന്ന് മനസ്സിലാക്കാന്‍ താന്‍ സംസാരിച്ചു. '' മന്ത്രിമാര്‍ അവരുടെ മന്‍ കി ബാത്തിനെ കുറിച്ച് സംസാരിക്കുന്നു, നിങ്ങളുടെ മന്‍ കി ബാത്ത് ഞാന്‍ കേള്‍ക്കട്ടെ എന്ന് ഞാന്‍ കരുതി,'' പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്' നെയും കുറിച്ച് അദ്ദേഹം പറഞ്ഞു.

''യാത്ര ശ്രീനഗറില്‍ നിര്‍ത്തേണ്ടതല്ല, മഞ്ഞുകാലത്ത് മഞ്ഞുവീഴ്ചയുണ്ടെങ്കിലും ലഡാക്കിലേക്ക് വരേണ്ടതായിരുന്നു. ലഡാക്കില്‍ യാത്ര നടത്തണമെന്നത് എന്റെ മനസ്സിലുണ്ടായിരുന്നു, ഞാന്‍ മോട്ടോര്‍ ബൈക്കില്‍ (പാങ്കോങ് തടാകത്തിലേക്ക്) മുന്നോട്ട് പോയി. 'ഭാരത് ജോഡോ യാത്ര'യുടെ ഭാഗമായി ലഡാക്ക് സന്ദര്‍ശിക്കാന്‍ കഴിയാത്തതിനെ കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു:

''രാജ്യത്ത് ബിജെപിയും ആര്‍എസ്എസും പ്രചരിപ്പിക്കുന്ന വിദ്വേഷത്തിനും അക്രമത്തിനും എതിരെ നിലകൊള്ളുക എന്നതായിരുന്നു (യാത്രയുടെ) ലക്ഷ്യം…യാത്രയില്‍ നിന്ന് പുറത്തുവന്ന സന്ദേശം ഇതായിരുന്നു-''വെറുപ്പിന്റെ വിപണിയില്‍ ഞങ്ങള്‍ സ്‌നേഹത്തിന്റെ ഒരു കട തുറക്കും''. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍, ഇത് ഞാന്‍ തന്നെ കാണാനിടയായി,'' പൊതു റാലിയില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രയാസകരമായ സമയങ്ങളില്‍ നിങ്ങള്‍ എല്ലാവരും ബഹുമാനത്തോടെയും വിദ്വേഷവുമില്ലാതെ ഒരുമിച്ച് ജീവിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം നിങ്ങളുടെ ഹൃദയത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിലെ പ്രകൃതി വിഭവങ്ങളുടെ സമൃദ്ധിയെ പ്രകീര്‍ത്തിച്ച രാഹുല്‍ ഗാന്ധി, വിഷയം ഭൂമിയെക്കുറിച്ചാണെന്ന് പറഞ്ഞു. 'നിങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ ബിജെപി ആഗ്രഹിക്കുന്നു. അദാനിയുടെ വന്‍കിട പ്രോജക്ടുകള്‍ ഇവിടെ സ്ഥാപിക്കാന്‍ അനുവദിക്കണമെന്നും അവയില്‍ നിന്ന് നിങ്ങള്‍ പ്രയോജനം നേടരുതെന്നും അവര്‍ ആഗ്രഹിക്കുന്നു. ഇത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ലേയുടെ അപെക്‌സ് ബോഡിയുടെയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെയും ആവശ്യങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഡാക്ക് പര്യടനം പൂര്‍ത്തിയാക്കി ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

Technology News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: