scorecardresearch

മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകാത്തത്; കുറ്റക്കാരെ വെറുതെ വിടില്ല: പ്രധാനമന്ത്രി

സംഭവത്തില്‍ ആദ്യത്തെ അറസ്റ്റ് നടന്നതായി മുഖ്യമന്ത്രി ബിരേന്‍ സിങ് അറിയിച്ചു

സംഭവത്തില്‍ ആദ്യത്തെ അറസ്റ്റ് നടന്നതായി മുഖ്യമന്ത്രി ബിരേന്‍ സിങ് അറിയിച്ചു

author-image
WebDesk
New Update
modi | India

പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തുടക്കമായിയോഗത്തിലാണ് മോദിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരായി നടത്തിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിലെ സംഭവങ്ങളെ അപലപിച്ച പ്രധാനമന്ത്രി മാസങ്ങളോളമായി തുടരുന്ന കലാപം മനുഷ്യരാശിക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന് പറഞ്ഞു. മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ലെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Advertisment

'ഞാന്‍ രാജ്യത്തിന് ഉറപ്പ് നല്‍കുന്നു, ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നിയമം അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് അതിന്റെ വഴിക്ക് പോകും. മണിപ്പുരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല. ദേഷ്യത്തിലും വേദനയിലും എന്റെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. മണിപ്പൂരില്‍ നിന്നുള്ള സംഭവം ഏതൊരു പരിഷ്‌കൃത സമൂഹത്തിനും ലജ്ജാകരമാണ്. എല്ലാ മുഖ്യമന്ത്രിമാരോടും അവരുടെ സംസ്ഥാനങ്ങളില്‍ ക്രമസമാധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയ്ക്കായി, ശക്തമായ നടപടികള്‍ കൈക്കൊള്ളുക. അത് രാജസ്ഥാനിലോ മണിപ്പൂരിലെ ഛത്തീസ്ഗഢിലോ രാജ്യത്തിന്റെ ഏതെങ്കിലും കോണിലായാലും രാഷ്ട്രീയത്തിന് അതീതമായി ഉയരുക' പ്രധാനമന്ത്രി പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് കൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ രൂക്ഷ വിമര്‍ശനമുണ്ടായത്. പ്രചരിച്ച ദൃശ്യങ്ങള്‍ ഭരണഘടന സംവിധാനങ്ങളുടെ വീഴ്ച ആണെന്ന പരോക്ഷ വിമര്‍ശനവും ചീഫ് ജസ്റ്റിസ് നല്‍കി.

Advertisment

സംഭവത്തില്‍ ആദ്യത്തെ അറസ്റ്റ് നടന്നതായി മുഖ്യമന്ത്രി ബിരേന്‍ സിങ് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കി, വധശിക്ഷയുടെ സാധ്യത പരിഗണിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ''ഇപ്പോള്‍ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്, വധശിക്ഷയുടെ സാധ്യത ഉള്‍പ്പെടെ എല്ലാ കുറ്റക്കാര്‍ക്കെതിരെയും കര്‍ശനമായ നടപടിയെടുക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും,'' മുഖ്യമന്ത്രി ബിരേന്‍ സിങ് ട്വിറ്ററില്‍ കുറിച്ചു.

'ഇന്നലെ പുറത്തുവന്ന വേദനാജനകമായ വീഡിയോയില്‍ കാണിച്ചിരിക്കുന്നതുപോലെ, അങ്ങേയറ്റം അനാദരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണ്, വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ സംഭവത്തെക്കുറിച്ച് സ്വമേധയാ കേസെടുത്ത് മണിപ്പൂര്‍ പൊലീസ് നടപടിയെടുക്കുകയും ഇന്ന് രാവിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു,' മുഖ്യമന്ത്രി പറഞ്ഞു.

Manipur Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: