/indian-express-malayalam/media/media_files/uploads/2023/06/pm-modi.jpg)
2035 ഓടെ 'ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍', 2040 ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കും; പ്രധാനമന്ത്രിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: 2035 ഓടെ 'ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍' (ഇന്ത്യന്‍ സ്പേസ് സ്റ്റേഷന്‍) നിര്‍മിക്കാനുള്ള ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ബഹിരാകാശ വകുപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കി. 2040 ല്‍ ആദ്യമായി ഇന്ത്യക്കാരനെ ചന്ദ്രനിലയക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ബഹിരാകാശ വകുപ്പിന് നിര്‍ദേശം നല്‍കിയത്. ഇന്ത്യയുടെ ഭാവി ബഹിരാകാശ പദ്ധതികളെ കുറിച്ചും മോദി നിര്‍ദേശങ്ങള്‍ നല്‍കി.
ഗഗന്‍യാന്‍ മിഷന്റെ പ്രവര്‍ത്തനങ്ങര്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം നടന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബഹിരാകാശ വകുപ്പ് ഗഗന്‍യാന്‍ മിഷന്റെ സമഗ്രമായ അവലോകന റിപ്പോറട്ട് അവതരിപ്പിച്ചു, ഇതുവരെ വികസിപ്പിച്ചെടുത്ത വിവിധ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ, മനുഷ്യ വിക്ഷേപണ വാഹനങ്ങള്‍, സാങ്കേതിക വിദ്യകളുടെ പിന്തുണ, എന്നിവയെ കുറിച്ചും വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.
''20 ഓളം പ്രധാന പരീക്ഷണങ്ങള്‍, ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിളിന്റെ (എച്ച്എല്‍വിഎം3) മൂന്ന് ആളില്ലാ ദൗത്യങ്ങള്‍ എന്നിവയും ലക്ഷ്യങ്ങളിലുണ്ട്. ക്രൂ എസ്‌കേപ്പ് സിസ്റ്റം ടെസ്റ്റ് വെഹിക്കിളിന്റെ ആദ്യ പ്രദര്‍ശന ഫ്‌ലൈറ്റ് ഒക്ടോബര്‍ 21 ന് നടക്കും. ദൗത്യ അവലോകനം യോഗം വിലയിരുത്തി, മിഷന്‍ 2025 ല്‍ വിക്ഷേപിക്കുമെന്ന് സ്ഥിരീകരിച്ചു, ''യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ചന്ദ്രയാന്‍-3, ആദിത്യ എല്‍1 ദൗത്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബഹിരാകാശ സംരംഭങ്ങളുടെ വിജയങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി 'ഭാരതീയ അന്തരിക്ഷ സ്റ്റേഷന്‍' സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പുതിയ ലക്ഷ്യങ്ങളില്‍ ശ്രദ്ധചെലുത്തണമെന്ന് ബഹിരാകാശ വകുപ്പിനോട് നിര്‍ദ്ദേശിച്ചു. 2035-ഓടെ ഇന്ത്യന്‍ ബഹിരാകാശ നിലയം, 2040-ഓടെ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കുന്നത് എന്നിവയായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങര്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.