/indian-express-malayalam/media/media_files/uploads/2023/06/jammu-and-kshmir-police.jpg)
പ്രതീകാത്മക ചിത്രം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചു. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കുപ്വാര എന്‍കൗണ്ടര്‍ അപ്ഡേറ്റ്: ഏറ്റുമുട്ടലില്‍ അഞ്ച് അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്'' കശ്മീര്‍ എഡിജിപിയെ ഉദ്ധരിച്ച് കശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റില്‍ പറഞ്ഞു.
കുപ്വാരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ജുമാഗുണ്ട് മേഖലയില്‍ തീവ്രവാദികളും സംയുക്ത സേനയും തമ്മില്‍ വെടിവയ്പ്പ് ആരംഭിച്ചതായി നേരത്തെ ട്വീറ്റില്‍ പൊലീസ് പറഞ്ഞിരുന്നു. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളെക്കുറിച്ച് പൊലീസില്‍ നിന്നുള്ള രഹസ്യാന്വേഷണ വിവരങ്ങളെത്തുടര്‍ന്ന് സംയുക്ത സൈന്യവും പൊലീസ് സംഘവും തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചതോടെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
''കുപ്വാര ജില്ലയിലെ നിയന്ത്രണരേഖയിലെ ജുമാഗുണ്ട് പ്രദേശത്ത് കുപ്വാര പോലീസിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം തീവ്രവാദികളും സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്ത സംഘം ഏറ്റുമുട്ടല്‍ ആരംഭിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ പിന്തുടരും, ''കശ്മീര്‍ സോണ്‍ പൊലീസ് നേരത്തെ ട്വീറ്റില്‍ പറഞ്ഞു
ഈ വര്‍ഷം താഴ്വരയിലെ കുപ്വാര സെക്ടറില്‍ തീവ്രവാദികള്‍ നടത്തുന്ന ആദ്യത്തെ വലിയ നുഴഞ്ഞുകയറ്റ ശ്രമമാണിത്. അതിര്‍ത്തിയില്‍ 2003-ലെ വെടിനിര്‍ത്തലന് ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചതിനുശേഷം, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ താഴ്വരയില്‍ ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും, ജമ്മുവിലെ പൂഞ്ച്, രജൗരി സെക്ടറുകളില്‍ നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.