/indian-express-malayalam/media/media_files/uploads/2023/05/wrestlers-3.jpg)
wrestlers
ന്യൂഡല്‍ഹി: പാര്‍ലമെന്റിനു മുന്നിലേക്ക് ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസ് ബാരിക്കേഡ് കടന്നെത്തിയ താരങ്ങളെ കുറച്ച് ദുരം പിന്നിട്ടതിന് ശേഷം പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷാവസ്ഥയുണ്ടാക്കിയത്. സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങളെ പോലീസ് തടഞ്ഞു. ഗുസ്തി താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുത്തിയിരുന്ന് സമരം നടത്തിയ ഗുസ്തി താരങ്ങളായ സാക്ഷി മാലിക് ഉള്‍പ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
#WATCH | Delhi: Security personnel stop & detain protesting wrestlers as they try to march towards the new Parliament from their site of protest at Jantar Mantar.
— ANI (@ANI) May 28, 2023
Wrestlers are trying to march towards the new Parliament as they want to hold a women's Maha Panchayat in front of… pic.twitter.com/3vfTNi0rXl
പ്രതിഷേധ മാര്‍ച്ചിന് മുന്നോടിയായി, സിംഗു, തിക്രി, ഗാസിപൂര്‍ എന്നിവയുള്‍പ്പെടെ ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പ്രതിഷേധക്കാര്‍ ഖാപ് പഞ്ചായത്തില്‍ ചേരുന്നത് തടയാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. കര്‍ഷകരുടെ പ്രതിഷേധം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് തടസ്സമാകുമെന്നതിനാല്‍ അവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുമെന്നും പൊലീസ് പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ മുന്‍കൂട്ടി നിശ്ചയിച്ച മഹിളാ സമ്മാന് മഹാപഞ്ചായത്തിനെ പിന്തുണയ്ക്കുന്നവരെ തടഞ്ഞുവച്ചതായി ഗുസ്തി താരം വിനേഷ് ഫോഗട്ട് ആരോപിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, 'ജനാധിപത്യം പരസ്യമായി കൊല്ലപ്പെടുകയാണെന്ന്' അവര്‍ പറഞ്ഞു. പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ തങ്ങളുടെ അവകാശങ്ങള്‍ ആവശ്യപ്പെട്ട സ്ത്രീകള്‍ എങ്ങനെ അടിച്ചമര്‍ത്തപ്പെട്ടുവെന്ന് രാജ്യം ഓര്‍ക്കുമെന്നും അവര്‍ പറഞ്ഞു
അതേസമയം, ബികെയു ഹരിയാന മേധാവി ഗുര്‍നാം സിംഗ് ചദുനി ഉള്‍പ്പെടെ ഹരിയാനയിലെ നിരവധി കര്‍ഷക നേതാക്കളെ പൊലീസ് അവരുടെ വീടുകളില്‍ തടഞ്ഞുവച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ക്രമസമാധാന നില കണക്കിലെടുത്ത് ഔട്ടര്‍ ഡല്‍ഹിയിലെ ഓള്‍ഡ് ബവാനയിലെ എംസിഡി സ്‌കൂളില്‍ ഡല്‍ഹി പൊലീസ് താല്‍ക്കാലിക ജയില്‍ സ്ഥാപിക്കും.
തങ്ങളെ പിന്തുണയ്ക്കുന്നവരെ ന്യൂഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടഞ്ഞുവെന്ന ആരോപണങ്ങള്‍ക്കിടയിലും പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മഹിളാ മഹാപഞ്ചായത്ത് ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്നാണ് വിനേഷ് ഫോഗട്ട് ഇന്നലെ പറഞ്ഞത്. സമരം ഒത്തുതീര്‍പ്പാക്കാനും പ്രതിഷേധം അവസാനിപ്പിക്കാനും സര്‍ക്കാരില്‍ നിന്ന് കനത്ത സമ്മര്‍ദ്ദം ഉണ്ടെന്ന് ആരോപിച്ച് വിനേഷ് ഫോഗട്ട് ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടികരത്തിരുന്നു.
പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന സ്ത്രീകള്‍ തങ്ങിയ അംബാലയിലെ ഗുരുദ്വാരയില്‍ പൊലീസ് പരിശോധന നടത്തി ഭയം സൃഷ്ടിച്ചുവെന്ന് താരങ്ങള്‍ ആരോപിച്ചിരുന്നു. ഡല്‍ഹിയിലേക്ക് പുറപ്പെട്ട കര്‍ഷകരെ ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയുടെ അതിര്‍ത്തികള്‍ തടങ്കലിലാക്കുകയും പ്രവേശനം നിഷേധിച്ചിട്ടും 1000-ലധികം അനുയായികള്‍ ജന്തര്‍ മന്തറില്‍ എത്തുമെന്നും അവിടെ നിന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് ചെയ്യുമെന്നും ഗുസ്തിക്കാര്‍ പ്രതീക്ഷിക്കുന്നു.
പൊലീസ് ന്യൂഡല്‍ഹിയെ എല്ലാ ഭാഗത്തുനിന്നും അടച്ചുപൂട്ടി. ഇന്ന് നടക്കുന്ന മഹാപഞ്ചായത്തില്‍ എത്തിച്ചേരാന്‍ എല്ലാവരോടും ഗുസ്തി താരങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പൊലീസ് ഞങ്ങളെ എങ്ങനെ തടയാന്‍ ശ്രമിച്ചാലും, ഞങ്ങളുടെ മാര്‍ച്ച് തികച്ചും സമാധാനപരമാണെന്ന് ഞങ്ങള്‍ ഉറപ്പാക്കുമെന്നും താരങ്ങള്‍ പറഞ്ഞു.
ലൈംഗികാതിക്രമവും ചൂഷണവും ആരോപിച്ച് ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ഗുസ്തിക്കാര്‍ ജന്തര്‍ മന്തറില്‍ സമരത്തിലാണ്. ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, ബജ്റംഗ് പുനിയ എന്നിവര്‍ക്കൊപ്പം വിനേഷും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചു. ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.