/indian-express-malayalam/media/media_files/uploads/2023/10/navy.jpg)
എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍; വിധി ഞെട്ടിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി:എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഖത്തര്‍ അധികൃതര്‍ ഇവരെ അറസ്റ്റ് ചെയ്തത്.വിധി ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം വിഷയം ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.
ശിക്ഷവിധിച്ചവരുടെ വിചാരണയുടെ ആദ്യ വാദം മാര്‍ച്ച് 29 ന് നടന്നിരുന്നു. നാവിക സേനാംഗങ്ങള്‍ക്കെതിരായ കുറ്റാരോപണങ്ങളില്‍ ഊഹാപോഹങ്ങള്‍ പരക്കുമ്പോഴും, ഖത്തര്‍ അധികാരികളില്‍ നിന്നോ ഇന്ത്യന്‍ ഉദ്യോഗസ്ഥരില്‍ നിന്നോ ഇവരുടെ കുറ്റം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഇവരുടെ കുടുംബാംഗങ്ങള്‍ പറയുന്നത്.
ഏപ്രില്‍ 6 ന് കുറ്റാരോപിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമസഹായം നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30 ന് രാത്രിയാണ് ഖത്തര്‍ സ്റ്റേറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. അന്നുമുതല്‍ ഇവര്‍ ഏകാന്ത തടവിലാണ്, അവര്‍ക്കെതിരായ കുറ്റാരോപണങ്ങളെക്കുറിച്ച് പൊതുവിവരങ്ങളൊന്നുമില്ല. അവരെ വേഗത്തില്‍ മോചിപ്പിക്കണമെന്ന് കുടുംബം ഇന്ത്യയോട് ആവശ്യപ്പെടുന്നു.
മുന്‍ നേവി സേനാംഗങ്ങളായ ക്യാപ്റ്റന്‍ നവ്തേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ പുരേന്ദു തിവാരി, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, നാവികന്‍ രാഗേഷ് എന്നിവര്‍ ദഹ്റ ഗ്ലോബല്‍ സര്‍വീസ്, കോണ്‍സ്ടെക്നോലോഗീസ് സര്‍വീസ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുകയായിരുന്നു. റോയല്‍ ഒമാനി എയര്‍ഫോഴ്സില്‍ നിന്ന് വിരമിച്ച സ്‌ക്വാഡ്രണ്‍ ലീഡറായ ഒമാനി പൗരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. എട്ട് ഇന്ത്യക്കാര്‍ക്കൊപ്പം ഇയാളെയും അറസ്റ്റ് ചെയ്‌തെങ്കിലും നവംബറില്‍ വിട്ടയച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us