scorecardresearch

സെക്രട്ടേറിയറ്റ് ഉപരോധം, വിളംബര ജാഥ, കുറ്റവിചാരണ, സഹകാരി സംഗമം: സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ യുഡിഎഫ്

സെക്രട്ടേറിയറ്റ് ഉപരോധത്തിന് മുന്നോടിയായി ഒക്ടോബര്‍ 10 മുതല്‍ 15 വരെ പഞ്ചായത്തുതല പദയാത്രകള്‍ നടത്തും

സെക്രട്ടേറിയറ്റ് ഉപരോധത്തിന് മുന്നോടിയായി ഒക്ടോബര്‍ 10 മുതല്‍ 15 വരെ പഞ്ചായത്തുതല പദയാത്രകള്‍ നടത്തും

author-image
WebDesk
New Update
UDF|KERALA|

സെക്രട്ടേറിയറ്റ് ഉപരോധം, വിളംബര ജാഥ, കുറ്റവിചാരണ, സഹകാരി സംഗമം: സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ യുഡിഎഫ്|ഫൊട്ടോ; യുഡിഎഫ് ഫേസ്ബുക്ക് പേജ്

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യു ഡി എഫില്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടും റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ സമരങ്ങള്‍.ഒക്ടോബര്‍ 18-ന് അരലക്ഷംപേരെ അണിനിരത്തി സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിക്കും. റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ എന്ന പേരിലാണ് പ്രക്ഷോഭം. സഹകരണ മേഖലയിലെ പ്രതിസന്ധിക്കെതിരെ ഒക്ടോബര്‍ 16-ന് സഹകാരിസംഗമം നടത്താനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.

Advertisment

സെക്രട്ടേറിയറ്റ് ഉപരോധത്തിന് മുന്നോടിയായി ഒക്ടോബര്‍ 10 മുതല്‍ 15 വരെ പഞ്ചായത്തുതല പദയാത്രകള്‍ നടത്തും. എല്ലാ പഞ്ചായത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട 12 വോളന്റിയര്‍മാര്‍ വിളംബര ജാഥ സംഘടിപ്പിക്കും. 18ന് രാവിലെ ആറു മുതല്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും. 'റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധം' എന്ന ഈ പരിപാടിയില്‍ എല്ലാ ജില്ലകളില്‍ നിന്നുമായി അരലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പരിപാടികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ജനകീയ സദസുകള്‍ക്ക് ബദലായി നിയോജക മണ്ഡലങ്ങളില്‍ സര്‍ക്കാരിനെതിരെ കുറ്റവിചാരണ നടത്തിയുള്ള ജനകീയ സദസ്സ് സംഘടിപ്പിക്കും. സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കും. കേരളത്തിന്റെ മോശം സ്ഥിതിയുടെ യഥാര്‍ഥ ചിത്രം ജനങ്ങളിലേക്ക് എത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

കരകുളം കൃഷ്ണപിള്ള ചെയര്‍മാനും അബ്ദുള്‍ ഹമീദ് എംഎല്‍എ, എം.പി.സാജു എന്നിവര്‍ കണ്‍വീനര്‍മാരുമായി യുഡിഎഫ് രൂപം നല്‍കിയ സഹകരണ സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ 16ന് തിരുവനന്തപുരത്ത് സഹകാരികളുടെ സംഗമം സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അടക്കമുള്ള മുതിര്‍ന്ന യുഡിഎഫ് നേതാക്കളും സംഗമത്തില്‍ പങ്കെടുക്കും.

Congress Udf Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: