scorecardresearch

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം

തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം

author-image
WebDesk
New Update
Vakkom Purushothaman | Congress

വക്കം പുരുഷോത്തമൻ

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു.

Advertisment

അഞ്ചു തവണ ആറ്റിങ്ങലിൽനിന്ന് നിയമസഭാംഗമായിട്ടുണ്ട്. മൂന്നു തവണ മന്ത്രിയായി. കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ സ്ഥാനം വഹിച്ച റെക്കോർഡ് വക്കത്തിന്റെ പേരിലാണ്. രണ്ടു തവണ ആലപ്പുഴയിൽനിന്ന് ലോക്സഭാംഗമായിട്ടുണ്ട്.

മിസോറാം ഗവര്‍ണറായും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് ലഫ്റ്റനന്റ് ഗവര്‍ണറായും ചുമതല വഹിച്ചിട്ടുണ്ട്‌. സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ഥി സംഘടനയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് വക്കം എത്തുന്നത്. തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: