scorecardresearch

ഇത്തവണ ഓണക്കിറ്റ് മഞ്ഞ കാര്‍ഡുടമകള്‍ക്ക് മാത്രം; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

13 ഇനങ്ങളാണ് കിറ്റിൽ ഉള്ളത്‌.

13 ഇനങ്ങളാണ് കിറ്റിൽ ഉള്ളത്‌.

author-image
WebDesk
New Update
ONAM KIT| KERALA|ഓണക്കിറ്റ്

ഇത്തവണ ഓണക്കിറ്റ് മഞ്ഞ കാര്‍ഡുടമകള്‍ക്ക് മാത്രം

തിരുവനന്തപുരം: ഓണക്കിറ്റ് മഞ്ഞ കാര്‍ഡിനു മാത്രം നല്‍കിയാല്‍ മതിയെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഓണത്തിന് സംസ്ഥാനത്തെ എ എ വൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാനാണ്
തീരുമാനമായത്.

Advertisment

ഒണക്കിറ്റിനായി 32 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാര്‍ഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷന്‍ കടകള്‍ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.

13 ഇനങ്ങളാണ് കിറ്റിൽ ഉള്ളത്‌. തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി , മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. അനാഥാലയങ്ങള്‍ക്കും അഗതി മന്ദിരങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കും.

Advertisment

സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് കിറ്റ് പരിമിതപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 83 ലക്ഷത്തിലധികം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് നല്‍കിയിരുന്നു. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് കഴിഞ്ഞവര്‍ഷം കിറ്റില്‍ ഉണ്ടായിരുന്നത്. 93,83,902 കാര്‍ഡുകളാണ് സംസ്ഥാനത്തുള്ളത്.

Onam Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: