/indian-express-malayalam/media/media_files/uploads/2023/10/pinarayi.jpg)
തിരുവനന്തപുരം: തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതില്‍ നിറഞ്ഞ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുറമുഖത്തെത്തിയ ആദ്യ കപ്പല്‍ ഷെന്‍ഹുവായ് 15 നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഇന്‍ ചെയ്ത് വരവേറ്റു. ആറ് മാസത്തിനുള്ളില്‍ പദ്ധതിയുടെ കമ്മീഷനിങ് നടത്തുമെന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡും മറ്റ് പ്രതിസന്ധികളും പദ്ധതി വൈകിപ്പിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വിഴിഞ്ഞം പദ്ധതിക്കെതിരെ അന്താരാഷ്ട്ര ലോബികളും, വാണിജ്യ ലോബികളും പ്രവര്‍ത്തിച്ചതായി പറഞ്ഞു. കേരളത്തിന്റെതും ഇന്ത്യയുടെയും അഭിമാന ദിവസമാണിത്. എട്ട് കപ്പലുകള്‍ കൂടി അടുത്ത ദിവസങ്ങളില്‍ വിഴിത്തത്ത് എത്തും. പദ്ധതി നടപ്പാകുന്നതിലൂടെ അസാധ്യം എന്നൊരു വാക്ക് കേരളത്തിന് ഇല്ലെന്ന് തെളിഞ്ഞു. വികസിത കേരളം എന്ന ലക്ഷ്യത്തോടെ എല്ലാ മേഖലയെയും ശക്തിപ്പെടുത്തണം. ഇതുപോലൊരു തുറമുഖം അപൂര്‍വമാണ്. ഈ തുറമുഖം വഴിയുള്ള വികസനം ഭാവനകള്‍ക്ക് അപ്പുറമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്ന പദ്ധതി യഥാര്‍ത്ഥമാകുന്നതിന്റെ അടുത്താണ് നമ്മള്‍. വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തിയിരിക്കുന്നു. ഇതുപോലെത്തെ എട്ടു കപ്പലുകള്‍ കൂടിയാണ് ഇങ്ങോട്ടേക്ക് വരുന്നത്. അഞ്ചു മുതല്‍ ആറുമാസം കൊണ്ട് പദ്ധതി പൂര്‍ണ്ണമായും കമ്മീഷന്‍ ചെയ്യാനാകും. ഏതു പ്രതിസന്ധിയെയും, എത്ര വലുതാണെങ്കിലും അത് അതിജീവിക്കും എന്നത് നമ്മുടെ ഐക്യത്തിലൂടെ തെളിയിച്ചിട്ടുള്ളതാണ് മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖത്തെത്തിയ ആദ്യ ചരക്കുകപ്പലായ ഷെന്‍ഹുവ 15 നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക വീശി സ്വീകരിച്ചു. വാട്ടർ സല്യൂട്ടിന്‍റെ അകമ്പടിയോടെയാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി.
രണ്ടു ദിവസം മുൻപേ കപ്പൽ ബെർത്തിൽ അടുത്തെങ്കിലും സർക്കാരിന്‍റെ ഔദ്യോഗിക സ്വീകരണ പരിപാടിക്കായി ഒരിക്കൽ കൂടി ബെർത്ത് ചെയ്യും. ഷെൻഹുവ 15' കപ്പലിൽ എത്തിച്ച കൂറ്റൻ ക്രെയിനുകൾ ഇറക്കി വയ്ക്കുന്ന ജോലി നാളെ തുടങ്ങും. 100 മീറ്റർ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളി നിൽക്കുന്നതുമായ സൂപ്പർ പോസ്റ്റ് പനാമാക്സ് ക്രെയിനും 30 മീറ്റർ ഉയരമുള്ള രണ്ട് ഷോർ ക്രെയിനുമാണ് കപ്പലിൽ എത്തിച്ചത്. ആകെ എട്ട് സൂപ്പർ പോസ്റ്റ് പനാമാക്സ് ക്രെയിനുകളും 32 ഷോർ ക്രെയിനുകളുമാണ് തുറമുഖനിർമാണത്തിനാവശ്യം.
കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരൻ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവുമായ കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ശശി തരൂർ എംപി, എം വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ.വി വേണു, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
In Other News: മറ്റു വാര്‍ത്തകള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.