scorecardresearch

ശിവശക്തി പേരില്‍ വിവാദത്തിന്റെ ആവശ്യമില്ല; സ്ഥലത്തിന് പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ടെന്ന് ഐഎസ്ആർഒ ചെയര്‍മാന്‍

ചന്ദ്രയാന്‍ മൂന്നിന്റെ എല്ലാ ഉപകരണങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. അറിയപ്പെടാത്ത പല വിലപ്പെട്ട വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞര്‍ അത് വിശകലനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാന്‍ മൂന്നിന്റെ എല്ലാ ഉപകരണങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. അറിയപ്പെടാത്ത പല വിലപ്പെട്ട വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞര്‍ അത് വിശകലനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

author-image
WebDesk
New Update
ISRO| KERALA

ശിവശക്തി പേരില്‍ വിവാദത്തിന്റെ ആവശ്യമില്ല; സ്ഥലത്തിന് പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ടെന്ന് ഐഎസ്ആര്‍ഓ ചെയര്‍മാന്‍

ബംഗളൂരു: ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ഇടത്തിന് ശിവശക്തി പോയിന്റ് എന്ന് പേരിട്ടതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്ന് ഐഎസ്ആര്‍ഓ ചെയര്‍മാന്‍ എസ്.സോമനാഥ്. പേരിടാനുള്ള അവകാശം രാജ്യത്തിനാണ്. മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടിട്ടുണ്ടെന്നും എസ് സോമനാഥ് പ്രതികരിച്ചു. ശാസ്ത്രവും വിശ്വാസവും രണ്ടായി കാണണമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

Advertisment

ചന്ദ്രയാന്‍ 3ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ട്. മുന്‍പും പലരാജ്യങ്ങളും പേരിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഇന്ത്യയുടെ ഒരു പാട് സ്ഥലങ്ങളുടെ പേരുകള്‍ ചന്ദ്രനിലുണ്ട്. ഓരോ രാജ്യത്തിനും അതാതുകാര്യങ്ങളുമായി ബന്ധപ്പെട്ട് പേരിടാം. ഒരുപാട് ദക്ഷിണധ്രുവത്തിലെ രാജ്യങ്ങള്‍ ചന്ദ്രനില്‍ പോകാന്‍ ശ്രമിക്കുന്നുണ്ട്. ചൈന ശ്രമിക്കുന്നു, റക്ഷ്യ ശ്രമിച്ചു. പലര്‍ക്കും നടന്നില്ല. അതിന്റെ പ്രയാസം ഒരുപാട് ഉണ്ട്. ചന്ദ്രന്റെ ആ ഭാഗം നിരപ്പായ സ്ഥലമല്ല, ഒരുപാട് കുന്നുകളും മലകളുമുണ്ട്. കുന്നിന്റെ ഉയരം രണ്ടുകിലോമീറ്ററലധികം വരും. വലിയ താഴ്ചകളുണ്ട്. അതിന്റെ ചരിവില്‍ പോയാല്‍ ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. സൗത്ത് പോളില്‍ പോകാന്‍ കാരണം അവിടെ മൂലകങ്ങള്‍ കൂടുതല്‍ കണ്ടെത്താന്‍ സാധ്യതയുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാന്‍ മൂന്നിന്റെ എല്ലാ ഉപകരണങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. അറിയപ്പെടാത്ത പല വിലപ്പെട്ട വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞര്‍ അത് വിശകലനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ 3 നൂറു ശതമാനം വിജയകരമായ ദൗത്യമാണ്. ചന്ദ്രയാന്‍ 3 ചിത്രങ്ങള്‍ എടുക്കുന്നുണ്ട്. നല്ല ചിത്രങ്ങള്‍ പിന്നാലെ വരും. പ്രഗ്യന്‍ ലന്‍ഡറിന്റെ ചിത്രം എടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ പുറത്ത് വിടും. ചിത്രങ്ങളെക്കാള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് പരീക്ഷണ ഉപകരണങ്ങളില്‍ നിന്നുള്ള ശാസ്ത്രീയ വിവരങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സൗര ദൗത്യം ആദിത്യ എല്‍1 വിക്ഷേപണ തീയതി രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് സോമനാഥ് പറഞ്ഞു.

Isro Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: