scorecardresearch

തിരുവനന്തപുരത്ത് മൂന്ന് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

ഇന്ന് സംസ്ഥാനത്തെ 9 ജില്ലകളിൽ (പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്) ശക്തമായ മഴയ്ക്ക് സാധ്യത: Kerala Rains Weather Today Updates October 15 2023

ഇന്ന് സംസ്ഥാനത്തെ 9 ജില്ലകളിൽ (പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്) ശക്തമായ മഴയ്ക്ക് സാധ്യത: Kerala Rains Weather Today Updates October 15 2023

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
flood|KERALA|TRIVADRUM

തിരുവനന്തപുരത്ത് മൂന്ന് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: കനത്തമഴ തുടരുന്ന തിരുവനന്തപുരത്ത് മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി.കരമന നദിയിലെ വെള്ളെകടവ് സ്റ്റേഷനില്‍ ഓറഞ്ച് അലര്‍ട്ടും നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനിലും വാമനപുരം നദിയിലെ അയിലം സ്റ്റേഷനിലും യെല്ലോ അലര്‍ട്ടും ജല കമ്മീഷന്‍ പ്രഖ്യാപിച്ചു. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Advertisment

ടെക്‌നോപാര്‍ക്കില്‍ വെള്ളം കയറി, ഗായത്രി ബില്‍ഡിങ് ഏരിയ വെള്ളക്കെട്ടിലായി, ടെക്‌നോപാര്‍ക്ക് ഫെയ്‌സ്3യ്ക്കു സമീപം തെറ്റിയാര്‍ കരകവിഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

പേട്ട, കഴക്കൂട്ടം, കേശവദാസപുരം, ഉള്ളൂര്‍ തുടങ്ങിയ സെക്ഷനുകളുടെ പരിധിയിലെ 16 ലേറെ ട്രാന്‍സ്‌ഫോമറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തിരുവനന്തപുരം ജില്ലയില്‍ ശരാശരി 180 മി.മീ മഴ കിട്ടി. 17 ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നിരിക്കുന്നത്. 572 പേര് ക്യാമ്പുകളില്‍ താമസിക്കുന്നുണ്ട്. നഗരത്തില്‍ മാത്രം 15 ക്യാമ്പുകള്‍ തുറന്നെന്നും മന്ത്രി പറഞ്ഞു.

കോര്‍പ്പറേഷനും കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്. താലൂക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 6 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു എന്നാണ് പ്രാഥമിക വിവരം.11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളുകള്‍ ക്യാമ്പുകളില്‍ പോകാന്‍ വിമുഖത കാണിക്കരുതെന്നും മന്ത്രി പറഞ്ഞു.

Advertisment

സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ലകളിലെ തീരദേശ മേഖലകളിലാണ് ശക്തമായ മഴയുണ്ടായത്. തെക്കന്‍, മധ്യ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. ഈ മാസം 18 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

publive-image

ഗൗരീഷപട്ടം, തിരുവനന്തപുരം

തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. കല്ലുവിളയില്‍ മതില്‍ തകര്‍ന്ന് യുവാവിന് പരുക്കേറ്റു. വെങ്ങാനൂരില്‍ നിലവിള സ്വദേശി ദേവരാജന്റെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു.പോത്തന്‍കോട്, കണ്ണമ്മൂല, മരുതൂര്‍ എന്നിവിടങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറി. നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന് സമീപം വെള്ളം കയറി. സബ് കനാല്‍ ബണ്ട് തകര്‍ന്നതിനെ തുടര്‍ന്ന് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. പിരപ്പന്‍കോട്ടെ അന്‍പതേക്കറിലെ നെല്‍ക്കൃഷി വെള്ളത്തിലായി. വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നായും ജില്ലാ ഭരണകൂടം അറിയിച്ചു. പതിനഞ്ചോളം കുടുംബങ്ങളാണ് നിലവില്‍ ക്യാംപിലുള്ളത്. പത്തനംതിട്ട റാന്നിയിലും റോഡിലും വീടുകളിലും വെള്ളംകയറി.

ശക്തമായ മഴ:ട്രെയിന്‍ സമയത്തില്‍ റെയില്‍വെ മാറ്റം വരുത്തി

ശക്തമായ മഴയില്‍ തിരുവനന്തപുരത്ത് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ റെയില്‍വെ മാറ്റം വരുത്തി. കനത്തമഴയില്‍ കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ്. സമയക്രമത്തില്‍ മാറ്റം വരുത്തിയത്. ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വെ അറിയിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. റെയില്‍വെ നല്‍കിയ വിവരമനുസരിച്ച് വൈകുന്നേരം 7.35ന് ആയിരിക്കും കേരള എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക.

അടുത്ത മൂന്ന് മണിക്കൂറുകളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയുണ്ടാവും. ഒറ്റപ്പെട്ടയിടങ്ങളിൽ, ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിമുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

വരും ദിവസങ്ങളിലെ യെല്ലോ അലര്‍ട്ട് നിലവില്‍ ഇങ്ങനെ

  • ഒക്ടോബര്‍ 16, തിങ്കളാഴ്ച: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്‌, കണ്ണൂർ, കാസർകോഡ്
  • ഒക്ടോബര്‍ 17, ചൊവ്വാഴ്ച: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്‌
  • ഒക്ടോബര്‍ 18, ബുധന്‍: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്

പ്രത്യേക ജാഗ്രത നിർദ്ദേശം

മഴ കനക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത നിർദ്ദേശങ്ങളുമുണ്ട്.

മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതലുള്ളതിനാല്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് ഉണ്ടാവാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

In Other News: മറ്റു വാര്‍ത്തകള്‍

Rain Updates Kerala Weather

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: