/indian-express-malayalam/media/media_files/uploads/2023/06/Rain-Monsoon-Weather-2.jpg)
ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് ഒരു ജില്ലയിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ കാലാവസ്ഥവകുപ്പ് നല്‍കിയിട്ടില്ല. ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മറ്റു ജില്ലകളില്‍ നേരിയ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂവെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മത്സ്യ തൊഴിലാളികള്‍ നാളെ വരെ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുമുണ്ട്.
ശക്തമായ മഴ ലഭിച്ച മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും തീരപ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നുമെന്നും മുന്നറിയിപ്പുണ്ട്. വരും മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ നിലവില്‍ ആറ് ദുരിതാശ്വാസ ക്യാംപുകളിലായി 129 പേരാണുള്ളത്. കഴിഞ്ഞ ദിവസം കാണാതായ കൊയിലാണ്ടി വലിയങ്ങാട് സ്വദേശി അനൂപിനായി ഇന്നും തിരച്ചില്‍ നടത്തും. വടകര താലൂക്കില്‍ 16 വീടുകള്‍ക്കും കോഴിക്കോട് താലൂക്കില്‍ 51 വീടുകള്‍ക്കും കൊയിലാണ്ടി താലൂക്കില്‍ ആറു വീടുകള്‍ക്കും ഭാഗികമായി കേടുപാടു സംഭവിച്ചു. ആലപ്പുഴ ജില്ലയില്‍ മഴയ്ക്ക് ശക്തി കുറഞ്ഞെങ്കിലും കുട്ടനാട്ടിലെ ജലനിരപ്പ് താഴുന്നില്ല. കിഴക്കന്‍ വെള്ളത്തിന്റെ വരവാണ് കാരണം. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 58 ആയി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us