scorecardresearch

'നിയമനകോഴ ആരോപണങ്ങള്‍ വ്യാജം; ആരോഗ്യ വകുപ്പിനെ ബോധപൂര്‍വ്വം താറടിക്കാന്‍ ശ്രമമുണ്ടായി'

മേഖലാ അവലോകന യോഗങ്ങള്‍ ജനപങ്കാളിത്ത വികസനത്തിന്റെയും ഭരണ അവലോകനത്തിന്റെയും മാതൃകയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു

മേഖലാ അവലോകന യോഗങ്ങള്‍ ജനപങ്കാളിത്ത വികസനത്തിന്റെയും ഭരണ അവലോകനത്തിന്റെയും മാതൃകയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
Pinarayi Vijayan | CPM| Kerala | പിണറായി വിജയൻ

പിണറായി വിജയന്‍

തിരുവനന്തപുരം: നിയമന കോഴ വിവാദത്തില്‍ വസ്തുതകള്‍ എല്ലാം പുറത്തു വന്നുവെന്നും ആരോഗ്യ വകുപ്പിനെ ബോധപൂര്‍വ്വം താറടിക്കാന്‍ ശ്രമമുണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിമാനകരമായി പ്രവര്‍ത്തനം നടത്തുന്ന വകുപ്പിനെ താറടിക്കാന്‍ ശ്രമമുണ്ടായി. വിഷയത്തില്‍ അന്വേഷണ സംഘവുമായി സംസാരിച്ചിട്ടില്ല. എന്നാല്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷണത്തില്‍ കണ്ടെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

ഇത് സര്‍ക്കാരിനെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഇല്ലാത്ത കാര്യം കെട്ടിചമക്കാന്‍ ശ്രമമുണ്ടായി, കള്ളവാര്‍ത്ത ബോധപൂര്‍വം സൃഷ്ടിച്ചതാണ്. മന്ത്രിയെയും ഓഫീസിനെയും കരിവാരി തേച്ചു. കള്ളം പ്രചാരണം നടത്താന്‍ പണവും ആളെയും ഉപയോഗിച്ചു. ആരോപണത്തിനും ഗൂഡാലോചനയ്ക്കും പിന്നില്‍ പ്രതിപക്ഷമാണ്. കള്ളവാര്‍ത്തയ്ക്ക് വലിയപ്രാധാന്യം, ഇത് തുടരണോയെന്ന് പരിശോധിക്കണം. നാടിനെ താറടിക്കാനുള്ള ശ്രമം, എങ്ങനെയും ഇടിച്ചുതാഴ്ത്താന്‍ശ്രമം. പ്രതിപക്ഷത്തിന് പങ്കുണ്ടെന്ന് പറഞ്ഞാല്‍ പൊള്ളുന്നതെന്തിന്? നിയമന കോഴ തീര്‍ത്തും വ്യാജമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേഖലാ അവലോകന യോഗങ്ങള്‍ ജനപങ്കാളിത്ത വികസനത്തിന്റെയും ഭരണ അവലോകനത്തിന്റെയും മാതൃകയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ ഭരണനിര്‍വഹണ മാതൃകയാണ് ഇത്. നാല് മേഖലയിലെയും പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഇതിലൂടെ കഴിഞ്ഞു. പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനതലത്തില്‍ പരിഹരിക്കേണ്ട 697 പ്രശ്നങ്ങള്‍ കണ്ടെത്തി. 582 എണ്ണം പരിഹരിച്ചു കഴിഞ്ഞു. മറ്റുള്ളവയില്‍ നടപടി തുടരുന്നു. പദ്ധതിയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും. പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ ഇതിനകം തീര്‍പ്പാക്കിയിട്ടുണ്ട്. സംസ്ഥാന, ജില്ലാ തലത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ബാക്കി പ്രശ്നപരിഹാരങ്ങള്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തില്‍ പരിഹരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.

Advertisment

കേരളത്തില്‍ അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് ശ്രമം. സര്‍ക്കാര്‍ സര്‍വേയില്‍ 64000ത്തില്‍ പരം കുടുംബങ്ങള്‍ അതിദാരിദ്ര്യ രേഖക്ക് താഴെ. ആ കുടുംബങ്ങളെ സാമ്പത്തികമായി ഉയര്‍ത്താന്‍ വ്യക്തമായ മൈക്രോ പ്ലാന്‍ തയ്യാറാക്കി മോചിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം വഹിക്കും. വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ ഇതിന്റെ ഭാഗമായി തീരുമാനിച്ചു. ഇത്തരം കുടുംബങ്ങളിലെ 93 ശതമാനം പേരെ 2024 നവംബര്‍ ഒന്നോടെ അതിദാരിദ്ര്യ രേഖയില്‍ നിന്ന് മോചിപ്പിക്കും. മാലിന്യ മുക്ത നവകേരളം പദ്ധതി പുരോഗമിക്കുകയാണ്. ന്യൂനത കണ്ടെത്തി പദ്ധതി നടപ്പാക്കല്‍ ത്വരിതപ്പെടുത്തും, തടസങ്ങളുള്ള പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാടിന്റെ പുരോഗതിയില്‍ ഒരു നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാവുകയാണ്. ദേശീയ പാത, ഗെയില്‍ പൈപ്പ് ലൈന്‍, ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, കൊച്ചി മെട്രോ തുടങ്ങിയ പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങള്‍ പോലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് വിഴിഞ്ഞം തുറമുഖത്തിനും നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: