scorecardresearch

മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല, ഇരട്ടമുഖം; അടിയന്തിര പ്രമേയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ

സോളാര്‍ വിഷയത്തില്‍ ചർച്ചയാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു

സോളാര്‍ വിഷയത്തില്‍ ചർച്ചയാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു

author-image
WebDesk
New Update
shafi parambil|kerala|congress

മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല, ഇരട്ടമുഖം; അടിയന്തിര പ്രമേയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ

തിരുവനന്തപുരം: സോളര്‍ പീഡനക്കേസ് ഗൂഢാലോചന സംബന്ധിച്ച അടിയന്തര പ്രമേയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സള്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല ഇരട്ടമുഖമാണ്. തന്റെ ഭരണത്തില്‍ അവതാരങ്ങള്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ മൂന്നാം ദിനമാണ് തട്ടിപ്പുകാരിയായ ഒരു സ്ത്രീയെ വിളിച്ചു വരുത്തി പീഡന പരാതി എഴുതി വാങ്ങിയെതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സോളര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നേരിട്ടത് കടുത്ത അവഹേളനമാണെന്നും മുഖ്യമന്ത്രിയും സിപിഎമ്മും മാപ്പ് പറയണമെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

Advertisment

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മാസപ്പടി വിവാദം മാത്യു കുഴല്‍നാടന്‍ എംഎല്‍എ വീണ്ടും സഭയിലുന്നയിച്ചത് ബഹളത്തിനിടയാക്കി. താന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവല്‍ നില്‍ക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചെന്ന് മാത്യു ആരോപിച്ചു. ഈ അഴിമതിപ്പണം മുഖ്യമന്ത്രിയുടെ മടിയിലോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുബത്തിന്റെ ബാങ്ക് അക്കൗണ്ടിലോ ആണ് ഉളളതെന്നും കുഴല്‍നാടന്‍ പറഞ്ഞു. കുഴല്‍നാടന്റെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ രംഗത്തുവന്നതോടെ സഭ ബഹളത്തില്‍ മുങ്ങി.

സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടിസ് നല്‍കിയത്‌. പ്രതിപക്ഷത്തു നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. സോളാര്‍ വിഷയത്തില്‍ ചർച്ചയാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ സഭയെ അറിയിച്ചു.

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് മറുപടി പറയാന്‍ പരിമിതികളുണ്ട്. ഇത് സംബന്ധിച്ച സിബിഐ റിപ്പോര്‍ട്ടുള്‍പ്പടെയുള്ളവ സര്‍ക്കാരിന്റെ കൈവശമില്ലെന്നും എന്നാല്‍ നോട്ടിസ് ലഭിച്ചതിനാല്‍ ചര്‍ച്ച നടത്തുന്നതിന് സര്‍ക്കാരിന് വിമുഖതയില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പീഡന പരാതിയിലെ ഗൂഢാലോചന ഉച്ചയ്ക്ക് ഒരുമണി മുതല്‍ മൂന്ന് മണി വരെ ചര്‍ച്ച ചെയ്യാമെന്നാണ് നിലവിലെ തീരുമാനം.

Advertisment

ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സോളര്‍ കേസിനായി മുന്‍ മന്ത്രിയും ഇപ്പോള്‍ എല്‍ഡിഎഫിന്റെയും ഭാഗമായ കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എ, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണു പുറത്തുവന്നിരിക്കുന്നത്.

പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനം പുനരാരംഭിച്ചപ്പോള്‍ പുതുപ്പള്ളിയില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നിയമസഭയില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തുമണിക്കായിരുന്നു ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിനെതിരെ 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വമ്പിച്ച വിജയമായിരുന്നു പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയത്.

Solar Case Oommen Chandy Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: