scorecardresearch

ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

ആലുവയിൽ കഴിഞ്ഞ ജൂലൈ 28നു അതിഥി തൊഴിലാളിയുടെ അഞ്ചുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു

ആലുവയിൽ കഴിഞ്ഞ ജൂലൈ 28നു അതിഥി തൊഴിലാളിയുടെ അഞ്ചുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു

author-image
WebDesk
New Update
Aluva case| Rape|kerala

ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

കൊച്ചി: ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആലുവ ബാറിനു സമീപത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. തിരുവനന്തപുരം പാറശാല ചെങ്കൽ വ്ളാത്താങ്കര സ്വദേശി ക്രിസ്റ്റിന്‍ (36) ആണ് പിടിയിലായത്. 

Advertisment

പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നതിന് പിന്നാലെ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പൊലീസ് ഫോട്ടോ കാണിച്ചപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയും പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.

ചുവന്ന ഷർട്ട്‌ ധരിച്ച പ്രതി, കൃത്യം നടത്തിയ ശേഷം ആലുവ തോട്ടുമുഖം ഭാഗത്തുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതിയ്ക്കായി പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുകയാണ്. സ്വകാര്യഭാഗത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിൽ പൊലീസിനെ ആശുപത്രി പരിസരത്തും വിന്യസിച്ചിട്ടുണ്ട്.

ചാത്തൻ പുറത്ത് ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

Advertisment

ആലുവയിൽ കഴിഞ്ഞ ജൂലൈ 28നു അതിഥി തൊഴിലാളിയുടെ അഞ്ചുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു. ഒന്നരമാസത്തിനിടെയാണ് വീണ്ടുമൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്.

Child Abuse Kerala News Sexual Abuse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: